ചോദ്യചോര്‍ച്ച: എം.ഗോപാലന്‍ കീഴടങ്ങി
കൊച്ചി: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ മുന്‍ അഡീഷണല്‍ ഡിപിഐയും മുന്‍ വിദ്യാഭ്യാസമന്ത്രി ഇ.ടി.മുഹമ്മദ് ബഷീറിന്റെ സ്പെഷ്യല്‍ സെക്രട്ടറിയുമായിരുന്ന എം.ഗോപാലന്‍ സിബിഐക്കു മുന്നില്‍ കീഴടങ്ങി.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊച്ചിയിലെ സിബിഐ ഓഫീസിലെത്തിയാണ് ഗോപാലന്‍ കീഴടങ്ങിയത്. ഗോപാലനെ ഇപ്പോള്‍ സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.
ഗോപാലന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗോപാലന്‍ കീഴടങ്ങിയത്.
കേസിലെ പത്താം പ്രതിയാണ് ഗോപാലന്‍. ബുധനാഴ്ച വൈകീട്ട് ഗോപാലനെ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications