കണ്ണൂരില്‍ മറൈന്‍ അക്കാദമിക്ക് നിര്‍ദേശം
കണ്ണൂര്‍: മറൈന്‍ അക്കാദമി സ്ഥാപിക്കുന്നതിനായി കണ്ണൂരില്‍ ഏഴിമല നാവിക അക്കാദമിക്ക് സമീപം രാമന്തളിയിലെ കുന്നരുവില്‍ 53.04 ഏക്കര്‍ സ്ഥലം കണ്ടെത്തി.
അക്കാദമി സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം ഒക്ടോബര്‍ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കും. ഇത്തരത്തിലുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്ഥാപനമായിരിക്കും മറൈന്‍ അക്കാദമി. തീരദേശ സംരക്ഷണത്തിനും മറ്റും ഇവിടെ നിന്ന് പരിശീലനം നല്‍കും.
കണ്ണൂരില്‍ മറൈന്‍ അക്കാദമി സ്ഥാപിക്കുന്നതു സംബന്ധിച്ച് തീരസേന ഡെപ്യൂട്ടി കമാന്റന്റ് ദീപക് സിംഗ് ജില്ലാ അധികൃതരുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തി.












Click it and Unblock the Notifications