Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടങ്ങളറിയിക്കാന്‍ ഉപഗ്രഹസംവിധാനം

തിരുവനന്തപുരം: കടലിലുണ്ടാകുന്ന അപകടങ്ങളെപ്പറ്റിയുള്ള വിവരങ്ങളും അപകടസാധ്യതകളെപ്പറ്റിയുള്ള മുന്നറിയിപ്പും നിശ്ചിത കേന്ദ്രങ്ങളില്‍ തല്‍സമയം അറിയിക്കുന്നതിന് ഉപഗ്രഹ സംവിധാനമുണ്ടാക്കുമെന്ന് ഫിഷറീസ് മന്ത്രി എസ്. ശര്‍മ നിയസഭയില്‍ പറഞ്ഞു.

ഈ സംവിധാനം സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായി(ഐഎസ്ആര്‍ഒ) ധാരണയിലെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ചെമ്മീന്‍ കര്‍ഷകരെ കാര്‍ഷിക കടാശ്വാസ കമ്മിഷന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും സംസ്ഥാനത്തെ മത്സ്യബന്ധന തുറമുഖങ്ങള്‍ നവീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

ഇതുകൂടാതെ തീരദേശ വിജ്ഞാനകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+