മൂന്ന് പൊലീസ് കമ്മിഷണറേറ്റുകള്‍ സ്ഥാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പൊലീസ് കമ്മിഷണറേറ്റുകള്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലായിരിക്കും കമ്മിഷണറേറ്റുകള്‍ സ്ഥാപിക്കുക.
പൊലീസ് സേനയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിലയിരുത്തുന്ന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് സേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി കമ്മിഷണറേറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ഇതുസംബന്ധിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി












Click it and Unblock the Notifications