കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യകയായ ഭാര്യക്ക് വിവാഹമോചനം അനുവദിച്ചു

  • By Staff
Google Oneindia Malayalam News

നാനിംഗ്: വിവാഹം കഴിഞ്ഞ് നാലു വര്‍ഷത്തിനു ശേഷവും കന്യകയായി തുടരുന്ന യുവതിയ്ക്ക് ചൈനയിലെ കോടതി വിവാഹമോചനം അനുവദിച്ചു.

വിവാഹരാത്രി മുതല്‍ ഭര്‍ത്താവ് ലൈംഗിക കാര്യങ്ങളില്‍ വിരക്തി പുലര്‍ത്തുന്നതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപത്തിനാലുകാരിയായ ഷാങ് യാന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

2002 സപ്തംബറിലാണ് ഷാങ് യാന്‍ ലി കാംഗിനെ വിവാഹം ചെയ്തത്. എല്ലാ രാത്രിയും ലി പുതപ്പിനുള്ളില്‍ കൂടുമെന്നും ഒരു ദിവസം യാദൃശ്ചികമായി തന്റെ കൈ അയാളുടെ ദേഹത്ത് വച്ചപ്പോള്‍ ഉടന്‍ കൈ തട്ടിത്തെറിപ്പിച്ചെന്നും ഷാങ് യാന്‍ കോടതിയില്‍ പറഞ്ഞു.

കുട്ടികളില്ലാത്തതിനാല്‍ അയല്‍ക്കാര്‍ ഷാങിനെ കുറ്റപ്പെടുത്തി തുടങ്ങിയതോടെ അവള്‍ക്ക് ഭര്‍ത്താവിനോടൊത്തുള്ള ജീവിതം മടുത്തു. ഒരിക്കല്‍ വീട്ടില്‍ നിന്ന് പോയെങ്കിലും ഭര്‍ത്താവ് ഷാങിനെ വന്നു കണ്ട് തന്റെ കൂടെ വരാന്‍ അഭ്യര്‍ത്ഥിച്ചു. ഭര്‍ത്താവിനൊപ്പം പോയെങ്കിലും കാര്യങ്ങള്‍ പഴയതു പോലെ തന്നെയായിരുന്നു. തുടര്‍ന്നാണ് ഷാങ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X