കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ അനുഭവ പരിചയം നേടണം: സോണിയ

  • By Staff
Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയടക്കമുള്ള യുവനേതാക്കള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പരിഗണനയിലില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് സോണിയാ ഗാന്ധി.

മന്ത്രിപദം പോലെ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നതിനുമുമ്പേ ഒട്ടേറെകാര്യങ്ങല്‍ മനസിിലാക്കാനും പഠിക്കാനുമുണ്ട്. രാഹുലിനെപ്പോലുള്ള യുവനേതാക്കളെ സംബന്ധിച്ച് പാര്‍ലമെന്റില്‍ നിന്നും ലഭിച്ച ചെറിയ അനുഭവം മാത്രമേയുള്ളു. ഇനിയും ഒട്ടേറെകാര്യങ്ങല്‍ പഠിക്കേണ്ടതുണ്ട്-സോണിയ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് മറ്റുള്ളകക്ഷികളുമായി ചേര്‍ന്നാണ്. അതുകൊണ്ടുതന്നെ സ്വന്തം പക്ഷത്തുനിന്ന് കൂടുതല്‍പ്പേരെ മന്ത്രിമാരാക്കുവാന്‍ സാഹചര്യങ്ങല്‍ അനുവദിക്കില്ല. അതുകൊണ്ടു കൂടിയാണ് യുവനേതാക്കളെയൊന്നും തല്‍ക്കാലം മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കാത്തത്- അവര്‍ വ്യക്തമാക്കി

രാഹുല്‍ ഗാന്ധിയെക്കൂടാതെ സച്ചിന്‍ പൈലറ്റ്, ജ്യോതിരാധിത്യ സന്ധ്യ, ജിതിന്‍ പ്രസാദ്, നവീന്‍ ജിന്റാല്‍, ദീപേന്ദ്ര സിംഗ് ഹൂഡ, മധു യാക്ഷി ഗൗഡ്, കുല്‍ദീപ് ഭിഷ്നോയി, മിലിന്ദ് ദിയോറ എന്നിവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ തലത്തിലുള്ള യുവനേതാക്കള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X