റിലയന്‍സ് എണ്ണശാലയിലെ തീപ്പിടുത്തം: ഒരാള്‍ മരിച്ചു
ജാംനഗര്‍: ബുധനാഴ്ച ജാംനഗറിലെ റിലയന്‍സിന്റെ എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു.
ഒരു കരാര്‍ തൊഴിലാളിയാണ് മരിച്ചത്. ഒരു കമ്പനി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദേഹത്ത് അറുപത് ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
റിഫൈനറിയുണ്ടായ തീപ്പിടുത്തത്തെ തുടര്‍ന്ന് ഒരു എണ്ണ സംസ്കരണ യൂണിറ്റ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. നാല്പത് യൂണിറ്റുകളില്‍ മറ്റുള്ളവയുടെ പ്രവര്‍ത്തനം തടസപ്പെട്ടിട്ടില്ല.












Click it and Unblock the Notifications