വെള്ളിയാഴ്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: ബാങ്കിംഗിന്റെ സാമൂഹിക സ്വഭാവത്തിന് ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടുള്ള പ്രതിഷേധ സൂചകമായി ഒക്ടോബര്‍ 27 വെള്ളിയാഴ്ച ദേശവ്യാപകമായി ബാങ്കുകള്‍ പണിമുടക്കുന്നു.
ബാങ്കിംഗ് മേഖലയിലെ ഒന്‍പത് പ്രമുഖ യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിനാഹ്വാനം നല്‍കിയിരിക്കുന്നത്.
ബാങ്കിംഗ് രംഗത്തെ സാഹമുഹിക സ്വഭാവവും സാമൂഹിക പദ്ധതികളും ഇല്ലാതാക്കുന്നരീതിയിലുള്ള നീക്കങ്ങളും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യാനുള്ള തീരുമാനവും ബാങ്കുകളെ ലയിപ്പിക്കുന്നതിനുള്ള തീരുമാനവും ഉപേക്ഷിക്കുക എന്നതാണ് ആവശ്യം. പെന്‍ഷന്‍ പദ്ധതി ഏകീകരിക്കുക, തൊഴിലാളി യൂണിയനുകളുടെ അവകാശം സംരക്ഷിക്കുക, ഒരു ലക്ഷം ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications