Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷിക കടാശ്വാസ ബില്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. രണ്ടു ഹെക്ടറില്‍ കവിയാത്ത വിസ്തീര്‍ണമുള്ള ഭൂമി കൈവശം വച്ചിരിക്കുകയും വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാതിരിക്കുകയും കൃഷി ഉപജീവനമാര്‍ഗമായിരിക്കുകയും ചെയ്യുന്ന ആളിനെ കര്‍ഷകനായി കണക്കാക്കുന്ന ബില്ലാണിത്.

നേരത്തെ കൃഷി വകുപ്പ് തയ്യാറാക്കിയ കരടുബില്ലില്‍ രണ്ട് ഹെക്ടറില്‍ താഴെയുള്ള സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുകയും വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാതിരിക്കുകയും ചെയ്യുന്നവരെയാണ് കര്‍ഷകനെന്ന് നിര്‍വചിച്ചിരുന്നത്.

അഞ്ച് അംഗങ്ങളുള്ള കമ്മിഷനെയാണ് കാര്‍ഷിക കടാശ്വാസ കമ്മിഷനായി ബില്ലില്‍ വിഭാവനം ചെയ്തിരിക്കുന്നത്. കര്‍ഷകന്‍ ഒറ്റ ഇടപാടില്‍ വാങ്ങിയ എത്ര ഉയര്‍ന്ന കടവും കമ്മിഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കമ്മിഷന്റെ അധ്യക്ഷന്‍ റിട്ടയര്‍ ചെയ്ത ഹൈക്കോടതി ജഡ്ജിയായിരിക്കണം. ഒരു കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍, ഒരു കാര്‍ഷിക ശാസ്ത്രജ്ഞന്‍, ഒരു കര്‍ഷകന്‍, ബന്ധപ്പെട്ട ഓരോ ജില്ലയ്ക്കും വേണ്ടി സഹകരണ മേഖലയില്‍ നിന്നും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗം എന്നിവര്‍ ഉള്‍പ്പെടുന്നതാമ് കമ്മിഷന്‍.

ജില്ലകളെയോ പ്രദേശങ്ങളെയോ ദുരിതബാധിത മേഖലയായി പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാവുന്നതുള്‍പ്പെടെ വിപുലമായ അധികാരങ്ങളാണ് കമ്മിഷനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+