സംസ്ഥാനത്ത് 14,614ഒഴിവുകള്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലായി 14,614ഒഴിവുകളുണ്ടെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചു.
ഇതുസംബന്ധിച്ച ഒരു ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പിഎസ്സിയ്ക്ക് നിയമനം നടത്താന്‍ അധികാരമുള്ള സ്ഥാപനങ്ങളില്‍ ദിവസക്കൂലി വ്യവസ്ഥയിലോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ നിയമനം നടത്തില്ല.
അതാത് വകുപ്പുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് വി.എസ് വ്യക്തമാക്കി.












Click it and Unblock the Notifications