Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവളത്തിന് മുന്‍ഗണന

തിരുവനന്തപുരം: കണ്ണൂരില്‍ വിമാനത്താവളം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സജീവപരിഗണനയിലുള്ള വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി പ്രത്യേക ഉദ്യോഗസ്ഥനെ ഇതിനകം തന്നെ നിയമിച്ചുകഴിഞ്ഞു.

കേരളത്തിന്റെ നാലാമത്തെ വിമാനത്താവളം കണ്ണൂരില്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിക്കഴിഞ്ഞതാണ്. സ്വകാര്യ പങ്കാളിത്തത്തോടു കൂടി പദ്ധതി നടപ്പാക്കാനാണ് വിമാനത്താവളത്തിന്റെ സാധ്യതാപഠനത്തിനായി നിയോഗിച്ച മന്ത്രിസഭാ ഉപസമിതി സര്‍ക്കാറിനോട് ശുപാര്‍ശചെയ്തിരിക്കുന്നത്- മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതുസംബന്ധിച്ച് പി.ജയരാജന്റെ (സിപിഎം) ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകായയിരുന്നു മുഖ്യമന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+