കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയില്ല: മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വന്‍തോതില്‍ നടന്ന ഭൂമി ഇടപാടില്‍ പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേടൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.

എന്നാല്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ വന്‍തോതില്‍ കള്ളപ്പണവും കള്ളനോട്ടുകളും ഉപയോഗിച്ചെന്ന ആരോപണത്തെ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്തും.

കെ.കെ.ബാബു(കോണ്‍ഗ്രസ്-ഐ)വിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കഴിഞ്ഞയാഴ്ചകളില്‍ നടന്ന ഭൂമി ഇടപാടുകളില്‍ 300 കോടിയോളം രൂപയുടെ കള്ളനോട്ടുകള്‍ ഉപയോഗിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കെ.കെ.ബാബു പറഞ്ഞു. രണ്ട് കണ്ടെയ്നറുകളിലായാണ് ഈ പണം കേരളത്തിലെത്തിയതെന്നും ഇതിനു പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ കൈകളുണ്ടെന്ന് സംശയിക്കുന്നതായും ബാബു ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X