കുമരകത്തിന്റെ വികസനത്തിനായി പദ്ധതി തയ്യാറായി
തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കുമരകത്തെ രാജ്യത്തെ മുന്‍നിര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപംനല്‍കിക്കഴിഞ്ഞതായി സംസ്ഥാന ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയസഭയില്‍ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി 6.50കോടിരൂപ ചെലവില്‍ കോട്ടയം-കുമരകം റോഡ് നിര്‍മ്മിക്കും. കാര്‍ഷിക പ്രാദേശിക വികസനങ്ങള്‍ക്കായുള്ള നാഷണല്‍ ബാങ്കിന്റെ സഹായത്തോടെ 13.10കോടിരൂപ ചെലവില്‍ കുടിവെള്ള വിതരണ പദ്ധതിയും നടപ്പിലാക്കും.
കുമരകത്തെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി 12 ലക്ഷം രൂപചെലവില്‍ പ്രത്യേക പ്ലാന്റ് നിര്‍മ്മിക്കുന്നകാര്യവും പരിഗണനയിലാണെന്ന് ഇതുസംബന്ധിച്ച സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.












Click it and Unblock the Notifications