ഐഐടി മദ്രാസിന്റെ കാമ്പസ് കേരളത്തില്‍
തിരുവനന്തപുരം: മദ്രാസ് ഐഐടിയുടെ ഒരു സാറ്റലൈറ്റ് കാമ്പസ് കേരളത്തില്‍ തുടങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു.
കാമ്പസ് സ്ഥാപിക്കാന്‍ 250 ഏക്കര്‍ സ്ഥലമാണ് വേണ്ടത്. 800 കോടി രൂപയാണ് ഇതിനു ചെലവ് വരിക. ഐഐടി കാമ്പസ് സ്ഥാപിക്കാനുള്ള സ്ഥലം നിശ്ചയിച്ചിട്ടില്ലെന്ന് വി.എസ് അറിയിച്ചു.
2007-08 വര്‍ഷത്തെ ആദ്യത്തെ ബാച്ച് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജില്‍ തുടങ്ങാമെന്ന് സര്‍ക്കാര്‍ മദ്രാസ് ഐഐടിയെ അറിയിച്ചിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ കാമ്പസ് അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നത്- വി.എസ് പറഞ്ഞു.












Click it and Unblock the Notifications