ബസ്,ലോറി ഉടമകളുമായി വെള്ളിയാഴ്ച ചര്‍ച്ച
തിരുവനന്തപുരം: വാഹനങ്ങളില്‍ സ്പീഡ്ഗവര്‍ണര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് ഗതാഗതമന്ത്രി മാത്യു ടി. തോമസ് നിയമസഭയില്‍ പറഞ്ഞു.
ഈ നിയമം നടപ്പിലാക്കാനുള്ള സുപ്രിം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ്, ലോറി ഉടമകളുമായി വെള്ളിയാഴ്ച ചര്‍ച്ചനടത്തുമെന്നും ഒരു സബ്മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 30 മുതല്‍ സമരം നടത്തുമെന്നാണ് സ്വകാര്യ ബസ്, ലോറി ഉടമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications