പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ മാറ്റമില്ല
ദില്ലി: മുമ്പ് നിശ്ചയിച്ച പ്രകാരംതന്നെ കേരളപ്പിറവി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് കേരളത്തിലെത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും അറിയിച്ചു.
കേരള സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം വ്യാഴാഴ്ച ഡിജിപി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കും മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചയുടന്‍ തന്നെ വിവരം പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു.
ഇതേക്കുറിച്ച് കേരളത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി അധികൃതര്‍ കാത്തിരിക്കുകയാണെന്നും തല്‍ക്കാലം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നുമാണ് അറിയിപ്പ്.
തുസംബന്ധിച്ച് ഇതുവരെയും വിശദമായ റിപ്പോര്‍ട്ട് കേരളത്തില്‍ നിന്നും ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചശേഷം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേരുന്ന യോഗം സന്ദര്‍ശനം സംബന്ധിച്ച് തീരുമാനമെടുക്കും.
പ്രധാനമന്ത്രിക്കെതിരെ ഭീഷണിയുണ്ടായ സാഹചര്യത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും വിശദമായ അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
ഇതിനുമുമ്പും രാഷ്ട്രപതിയ്ക്കും പ്രധാനമന്ത്രിയ്ക്കും ഇത്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജൂലൈ 19ന് രാഷ്ട്രപതിയെ വധിക്കുമെന്ന് ഒരു ഭീഷണി സന്ദേശം അദ്ദേഹത്തിന് തന്നെ നേരിട്ട് ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് പേരെ അറസ്റ്ചെയ്തിരുന്നു.
ധാക്കയില്‍ നടന്ന സാര്‍ക്ക് സമ്മേളനത്തിന് മുമ്പായിയിരുന്ന പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഒരു ഇ-മെയില്‍ സന്ദേശമുണ്ടായത്. അന്ന് ബംഗ്ലാദേശിലെ പ്രമുഖ മാധ്യമങ്ങള്‍ക്കാണ്ഈ സന്ദേശം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ടും രണ്ടു പേര്‍ അസ്റിലായിരുന്നു.
ഇന്ത്യയിലെ പ്രമുഖ നേതാക്കള്‍ക്കെതിരെ വധ ഭീഷണി ഉണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തലിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഇതുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്റെ നേതൃത്വത്തില്‍ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ഡല്‍ഹിയില്‍ നടന്നിരുന്നു.
ആഭ്യന്തര സെക്രട്ടറി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരടക്കമുള്ള എല്ലാ പ്രമുഖരുടെയും നേതാക്കളുടെയും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications