മൈസൂരില്‍ രണ്ട് പാക് തീവ്രവാദികള്‍ പിടിയിലായി
ബാംഗ്ലൂര്‍: പാക്കിസ്ഥാന്‍ തീവ്രവാദികളെന്നു സംശയിക്കുന്ന രണ്ടുപേര്‍ ആയുധങ്ങളുമായി മൈസൂരില്‍ പിടിയിലായി.
വിജയനഗര്‍ റിംഗ്റോഡില്‍ വെച്ച് എതാനും മിനിട്ടുകള്‍ നീണ്ട വെടിവെയ്പിനൊടുവിലാണ് പൊലീസ് ഇവരെ രണ്ടുപേരെയും അറസ്റുചെയ്തത്. മുഹമ്മദ് ഫയാസ് (22), അലി ഹുസൈന്‍ (22) എന്നിവാരാണ് അറസ്റിലായത്.
എകെ47 തോക്ക്, പിസ്റള്‍, മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ വാച്ച് , ലാപ്ടോപ്, പാക്കിസ്ഥാന്‍ പാസ്പോര്‍ട്ട് എന്നിവ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ബാംഗ്ലൂരിലെ സെക്രട്ടേറിയറ്റ് മന്ദിരമായി വിധാന്‍സഭ അക്രമിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശമെന്ന് പൊലീസ് സംശയം പ്രകടപ്പിച്ചു. ഇവരില്‍ നിന്നും കണ്ടെടുത്ത വിധാന്‍സഭയുടെ ചിത്രമാണ് പൊലീസില്‍ ഇത്തരത്തിലൊരു സംശയിത്തിനിടയാക്കിയിരിക്കുന്നത്.
പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ മൂന്ന് തവണ പൊലീസിന് നേരെ വെടിവെയ്പ് നടത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ട്രാഫിക്കില്‍ വണ്ടി തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടയിലാണ് ഇവര്‍ വെടിയുതിര്‍ത്തിത്.
മൂന്ന് മാസമായി ഇവര്‍ മൈസൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലും പരിസര പ്രദേശങ്ങളിലും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications