Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ-മെയില്‍ ഭീഷണി ഗൗരവമായി അന്വേഷിക്കും: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനിടയില്‍ തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇ-മെയില്‍ സന്ദേശത്തെ ആഭ്യന്തര വകുപ്പ് ഗൗരവമായി കണക്കിലെടുത്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.

ക്രൈസിസ് മാനേജ്മെന്റ് യോഗത്തിന്ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേസും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും കൈകാര്യംചെയ്യാന്‍ സംസ്ഥാനത്തെ പൊലീസ് സംവിധാനം സുശക്തമാണ്. അതിനാല്‍ത്തന്നെ ഇത്തരമൊരു ഭീഷണിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല-അദ്ദേഹം വ്യക്തമാക്കി.

കേസ് അന്വേഷണത്തിനായി എറണാകുളം ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡിന് രൂപം നല്‍കിയിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്റെ ഉറവിടമായ കഫേ സ്ഥിതിചെയ്യുന്ന എറണാകുളത്തായിരിക്കും കേസിന്റെ പ്രാഥമികതല അന്വേഷണങ്ങള്‍ നടക്കുക.

എന്നാല്‍ കേസന്വേഷണം കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കേണ്ടതുണ്ടെങ്കില്‍ എത്രയും പെട്ടന്ന് അതിനുള്ള സംവിധാനങ്ങളും ഒരുക്കും. സമീപകാലത്ത് സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുള്ളതിനാല്‍ സംസ്ഥാനത്തെ പൊലീസ് സംവിധാനം ജാഗരൂകമാണ്.

ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് പൊലീസിന്റെ ശ്രദ്ധ തിരിച്ചുവിട്ട് മറ്റെന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമം ഇതിനുപിന്നിലുണ്ടോ എന്നകാര്യവും പൊലീസ് വ്യക്തമായി അന്വേഷിക്കും- ആഭ്യന്തരമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+