Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഴ്ചയിലൊരിക്കല്‍ ഖാദി യൂണിഫോം നിര്‍ബ്ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ ഖാദി,കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെ സംസ്ഥാനസര്‍ക്കാര്‍ പുതിയ പദ്ധതിയ്ക്ക് രൂപം നല്‍കി.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ആഴ്ചയിലൊരിക്കല്‍ ഖാദി യൂണിഫോം നിര്‍ബന്ധമാക്കിക്കൊണ്ട് നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

സംസ്ഥാന വിദ്യാഭ്യാസമന്ത്രി എം.എ ബേബിയും വ്യവസായ മന്ത്രി എളമരം കരീമും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം നിര്‍ബ്ബന്ധമാക്കാന്‍ തീരുമാനമായതെന്ന് ഇതുസംബന്ധിച്ച ഔദ്യോഗികക്കുറിപ്പില്‍ സര്‍ക്കാര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല വിദ്യാലയങ്ങളിലെ അധ്യാപകരോടും മറ്റു ജീവനക്കാരോടും ആഴ്ചയിലൊരിക്കല്‍ ഖാദി, കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുമെന്നും കുറിപ്പില്‍ പറയുന്നു.

ഇതാദ്യമായാണ് ഖാദി ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് ഇത്തരമൊരു സംവിധാനം നിലവില്‍വരുന്നതെന്ന് വ്യാവസായിക മന്ത്രി എളമരം കരീം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+