കുന്നംകുളം എംഎല്‍എയ്ക്കെതിരെയുള്ള പരാതി കോടതി തള്ളി
കൊച്ചി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്നംകുളം എംഎല്‍എ ബാബു എം പാലിശ്ശേരിയ്ക്കെതിരെ സമര്‍പ്പിച്ചിരുന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
ബാബു വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാണിച്ചുവെന്നാരോപിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെയാണ് പരാതി സമര്‍പ്പിച്ചിരുന്നത്.
പരാതി കാലഹരണപ്പെട്ടുവെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനകം ഹര്‍ജി സമര്‍പ്പിക്കേണ്ടതായിരുന്നുവെന്നും ഈ സമയപരിധി കഴിഞ്ഞാണ് അനില്‍ പരാതി സമര്‍പ്പിച്ചതെന്നും കോടതി വ്യക്തമാക്കി.
വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ ഇത്തരം പരാതികള്‍ ചൂണ്ടിക്കാട്ടേണ്ടതായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി വിധിയിലൂടെ തനിയ്ക്ക് നീതിലഭിച്ചിരിക്കുകയാണെന്ന് ബാബു എം. പാലിശ്ശേരി പറഞ്ഞു.












Click it and Unblock the Notifications