പ്രധാനമന്ത്രി ഒക്ടോബര്‍ 31ന് രാത്രിയെത്തും
തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഒക്ടോബര്‍ 31ന് രാത്രിയെത്തും. പ്രതിരോധമന്ത്രി എ.കെ.ആന്റണി ഒപ്പമുണ്ടാകും.
31ന് രാത്രി പ്രധാനമന്ത്രി രാജ്ഭവനില്‍ താമസിക്കും. നവംബര്‍ ഒന്നിന് വൈകീട്ട് നാല് മണിക്ക് പ്രധാനമന്ത്രി കെപിസിസി ഓഫീസില്‍ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. നാലരയ്ക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ കേരളപ്പിറവിയുടെ സുവര്‍ണ ജൂബിലി ഉദ്ഘാടനം നിര്‍വഹിക്കും.
തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനലിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. നവംബര്‍ ഒന്നിന് വൈകീട്ട് പ്രധാനമന്ത്രി തിരിച്ചുപോകും.












Click it and Unblock the Notifications