പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഇ-മെയില്‍ ഭീഷണി
കൊച്ചി: കേരളപ്പിറവി ആഘോഷങ്ങള്‍ക്കായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ തിരുവനന്തപുരത്ത് വെച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇ-മെയില്‍ സന്ദേശം ഡിജിപിയ്ക്കും ആഭ്യന്തര സെക്രട്ടറിയ്ക്കും ലഭിച്ചു.
കൊച്ചിയില്‍ പത്മ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് കണ്ടെത്തി. കഫേയുടെ ഉടമസ്ഥന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ബാബു എന്ന മൊയ്തീനെയും മറ്റ് രണ്ട് ജീവനക്കാരെയും പൊലിസ് കസ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തുവരുകായാണ്.
മൊയ്തീന്റെ ഭാര്യ ഷാഹിനയുടെ പേരിലാണ് ഇ മെയില്‍ സന്ദേശം അയച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. വ്യാഴാഴ്ച രാത്രിയാണ് ഡിജിപിയ്ക്കും ആഭ്യന്തരസെക്രട്ടറിയ്ക്കും മറ്റ് ഇരുപതോളം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഭീഷണി സന്ദേശം ലഭിച്ചത്.












Click it and Unblock the Notifications