തീവ്രവാദികളുടെ കശ്മീര്‍ ബന്ധം അന്വേഷിക്കും
ബാംഗ്ലൂര്‍: മൈസൂരില്‍ പൊലീസിന്റെ പിടിയിലായ രണ്ട് തീവ്രവാദികളുടെ കശ്മീരില്‍ ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി കര്‍ണാടക പൊലീസ് ജമ്മു കശ്മീരിലേക്ക് തിരിക്കും.
തീവ്രവാദികളായ മുഹമ്മദ് ഫഹദില്‍ നിന്നും മുഹമ്മദ് അലി ഹുസൈനില്‍ നിന്നും പിടിച്ചെടുത്ത രേഖകളും കത്തുകളും ലെറ്റര്‍ഹെഡ്ഡുകളും ജിഹാദി ലഘുലേഖകളും അവര്‍ക്ക് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ബാദര്‍ എന്ന തീവ്രവാദി സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കുന്നുണ്ടെന്ന് മൈസൂര്‍ പൊലീസ് കമ്മിഷണര്‍ പ്രവീണ്‍ സൂദ് പറഞ്ഞു.
കോടതി ഇരുവരെയും നവംബര്‍ 10 വരെ റിമാന്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബില്‍ നാര്‍കോ അനാലിസിസിനും ബ്രെയിന്‍ മാപ്പിംഗിനും വിധേയമാക്കും.
ഇവരുടെ സെല്‍ഫോണുകളില്‍ നിന്നും സാറ്റലൈറ്റ് ഫോണുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയിക്കാനോ ഉത്തരവുകള്‍ സ്വീകരിക്കാനോ ആയി സഹപ്രവര്‍ത്തകുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ്- സൂദ് പറഞ്ഞു.
കര്‍ണാടക പൊലീസ് ശനിയാഴ്ച മുഹമ്മദ് ഫഹദിന്റെ പിതാവിന്റെ കോഴിക്കോട് കാപ്പാടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.












Click it and Unblock the Notifications