രോഗനിര്‍ണ്ണയത്തിനായി പുതിയ സോഫ്റ്റ്വേര്‍
ബാംഗ്ലൂര്‍: വിവിധ രോഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനും അവയ്ക്കുവേണ്ട ചികിത്സ നിര്‍ദ്ദേശിക്കുന്നതിനുമുള്ള സോഫ്വേര്‍ ബാംഗ്ലൂരില്‍ നടക്കുന്ന ബാംഗ്ലൂര്‍ ഐടി ഇന്റര്‍നാഷണല്‍ എക്സ്പോസിഷനില്‍ അവതരിപ്പിച്ചു.
കാര്‍ഡിയോളജി, ദന്തിസ്ട്രി, ഡര്‍മറ്റോളജി, ഇന്‍ഫെക്ഷന്‍സ്, ഓങ്കോളജി, ജനറല്‍ സര്‍ജറി തുടങ്ങി ഇരുപത്തിനാലോളം വിഭാഗങ്ങളിലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളും അവയെ നിര്‍ണ്ണയിക്കാനുള്ള സാങ്കേതികതയും നല്‍കേണ്ടുന്ന ചികിത്സകളും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അടങ്ങിയതാണ് ക്ലിനിഷ്യന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ സോഫ്റ്റ് വേര്‍.
ന്യൂ സ്റെത്ത് ഡയഗ്നോസ്റിസ് സൊല്യൂഷന്‍സ് എന്ന കേരള കമ്പനിയാണ് ഇത്തരം ഒരു സോഫ്റ്റ്വേറിന് രൂപം നല്‍കിയത്. എത്ര ചെറിയ ലക്ഷണങ്ങള്‍വെച്ചും ഡോക്ടര്‍മാര്‍ക്ക് എത്രയും പെട്ടന്ന് രോഗനിര്‍ണ്ണയം നടത്താന്‍ കഴിയുന്ന ഈ സോഫ്വേര്‍ ഇന്ത്യയില്‍ ആദ്യമായാണ് വികസിപ്പിക്കുന്നതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഇ.എസ്.രാജേന്ദ്രന്‍ പറഞ്ഞു.
സെക്കന്റുകള്‍ കൊണ്ട് 4500 രോഗങ്ങളെ കുറിച്ചും 1320 ലബോറട്ടറി പരിശോധനാ ഫലങ്ങളെക്കുറിച്ചും 486 ക്ലിനിക്കല്‍ പ്രൊസീജ്യറിനെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് സോഫ്റ്റ്വേര്‍ വികസിപ്പിച്ചെടുത്തിരിക്കന്നത്.
ഹോര്‍മോണ്‍, വിറ്റാമിനുകള്‍, മിനറല്‍, ഇമ്മ്യൂണോളജി എന്നിങ്ങനെ 42 റഫറന്‍സ് വിഭാഗങ്ങളുള്ള സോഫ്റ്റ്വേറില്‍ സാധാരണമായി ഉപയോഗിക്കുന്ന 174 മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സോഫ്റ്റ്വേര്‍ ഉപയോഗിക്കുന്നതിലൂടെ സാധാരണ നിലയില്‍ രോഗനിര്‍ണ്ണയം നടത്താനുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ കഴിയും- രാജേന്ദ്രന്‍ വിശദീകരിച്ചു. 26 മെഡിക്കല്‍ വിദഗ്ധരുടെയും കണ്‍സള്‍ട്ടന്റുകളുടെയും അഞ്ച് വര്‍ഷത്തെ പരിശ്രമത്തിനു ശേഷമാണ് ഈ സോഫ്റ്റ്വേറിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.
മൂന്ന് മാസത്തിലൊരിക്കല്‍ ആരോഗ്യ,ഔഷധ മേഖലയിലുണ്ടാകുന്ന പുതിയ കണ്ടെത്തലുകളുപയോഗിച്ച് സോഫ്റ്റ്വേറിനെ പുതുക്കാന്‍ കഴിയുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications