ഓഡിനന്‍സ് തീരുമാനംകൊണ്ട് മാത്രം സമരത്തില്‍ നിന്നും പിന്മാറില്ല: സമരസമിതി
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന സുപ്രിംകോടതി വിധിയ്ക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള മന്ത്രിസഭാ തീരുമാനംകൊണ്ട് മാത്രം സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബസ്, ലോറി ഉടമകളുടെ സംയുക്ത സമരസമിതി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയെക്കുറിച്ച് ചര്‍ച്ചചെയ്തശേഷം മാത്രമേ പുതിയ തീരുമാനം കൈക്കൊള്ളുകയുള്ളു. ഓര്‍ഡിനന്‍സ് ഇറക്കുമെന്നല്ലാതെ അതെപ്പോഴുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഓഡിനന്‍സ് കൊണ്ടുവന്നശേഷം മാത്രം സമരത്തില്‍ നിന്നും പിന്മാറിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.
സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചിട്ടില്ലെന്ന കാരണത്താല്‍ സംസ്ഥാനത്തെ ഇരുപതിനായിരത്തോളം വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കിയിട്ടില്ല. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറാകാത്തത്. ഈ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications