ഡിഐസി വിട്ടവര്‍ കോണ്‍ഗ്രസില്‍ ലയിച്ചു
തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ ശനിയാഴ്ച രാവിലെ നടന്ന ലയനസമ്മേനത്തില്‍ എന്‍സിപി ലയനത്തില്‍ പ്രതിഷേധിച്ച് ഡിഐസി വിട്ട നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
സമ്മേളനത്തില്‍ മുന്‍ എംഎല്‍എ ഡി. സുഗതന്‍ കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് പ്രമേയം. മുന്‍ മന്ത്രി പി ശങ്കരന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി വയലാര്‍ രവി തുടങ്ങിയവര്‍ സമ്മേളനവേദിയിലെത്തി നേതാക്കളെയും പ്രവര്‍ത്തകരെയും കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം ചെയ്തു.
ലയനസമ്മേളനം വെള്ളിയാഴ്ച രാവിലെ പത്തിന് തുടങ്ങുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ മഴമൂലം ഒന്നരമണിക്കൂര്‍ വൈകിമാത്രമാണ് സമ്മേളനം ആരംഭിച്ചത്.












Click it and Unblock the Notifications