Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈബര്‍ കഫേകളെ നിയന്ത്രിക്കാന്‍ നിയമം വരുന്നു

തിരുവനന്തപുരം: സൈബര്‍ കഫേകളിലെ സംവിധാനങ്ങള്‍ ദേശീയതാല്പര്യത്തിനെതിരായി നിരന്തരം ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവാരാനൊരുങ്ങുന്നു.

സൈബര്‍ കഫേകള്‍ കേന്ദ്രമാക്കിക്കൊണ്ട് ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെ കര്‍ശനമായി തടയുന്നതായിരിക്കും പുതിയ നിയമമെന്ന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.

കഫെകളിലെത്തുന്ന ഉപഭോക്താക്കള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കുക എന്നതാണ് ഇതിനായി മുന്നോട്ടുവെയ്ക്കപ്പെട്ടിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ ആദ്യത്തേത്. തിരഞ്ഞെടുപ്പിനായി നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ ഡ്രൈവിംഗ് ലൈസന്‍സോ ഇത്തരം രേഖയായി ഉപയോഗിക്കാം.

അതില്ലാത്ത പക്ഷം കമ്പ്യൂട്ടറുമായി ഘടിപ്പിച്ചിരിക്കുന്ന വെബ് ക്യാമറ വഴി തന്റെ ഫോട്ടോ എടുക്കാനും അത് കമ്പ്യൂട്ടറില്‍ സൂക്ഷിക്കാനും ഉപഭോക്താവ് സഹകരിക്കണം. പിന്നീട് ഏതെങ്കിലും തരത്തിലുള്ള അന്വേഷണങ്ങളോ മറ്റോ ആവശ്യമായി വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ തെളിവുകള്‍ നല്‍കുന്നതിന് വേണ്ടിയാണിത്.

കൈയില്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത പ്രായപൂര്‍ത്തിയാവാത്ത ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് കഫേയില്‍ ബ്രൗസിംഗ് നടത്തണമെങ്കില്‍ ഒപ്പം പ്രായപൂര്‍ത്തിയായ ആളുണ്ടായിരിക്കണം.

ദിനംപ്രതി കഫേകളിലെത്തി ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗപ്പെടുത്തുന്ന ഉപഭോക്താക്കളുടെ എല്ലാം കൃത്യമായി വിവരങ്ങളും കഫെ ഉടമ സൂക്ഷിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പൊലീസ് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ടായിരിക്കും.

മാത്രമല്ല കഫേ നടത്തിപ്പിനായി ഉടമസ്ഥന്‍ അതാത് സിറ്റി പൊലീസ് കമ്മിഷണര്‍മാരില്‍ നിന്നും രേഖാമൂലം അനുമതി നേടിയിരിക്കണം. കഫേയുമായി ബന്ധപ്പെട്ട് ഏതുതരത്തിലുള്ള നിര്‍ദ്ദേശവും മുന്നോട്ടുവെയ്ക്കാനുള്ള അധികാരം കമ്മിഷണര്‍ക്കുണ്ടായിരിക്കും.

കാലാകാലങ്ങളില്‍ കഫേയുടെ ഭൗതിക രീതികളിലോ സാങ്കേതികതയിലോ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അത് സമയാസമയങ്ങളില്‍ കമ്മിഷണറെ അറിയിച്ചിരിക്കണം. കഫേകള്‍ക്കെതിരായി എന്ത് ആരോപണങ്ങളുണ്ടായാലും പരിശോധന നടത്താനും പൊലീസിന് അവകാശമുണ്ട്. കഫേകളുടെ ഭൗതിക സജ്ജീകരണങ്ങളിലും നിയമം മൂലം നിയന്ത്രണം കൊണ്ടുവരും.

ഇപ്പോള്‍ ഒരു വ്യക്തിക്ക് തീര്‍ത്തും സ്വകാര്യമായി പ്രത്യേക ക്യാബിനുകള്‍ക്കുള്ളിലിരുന്നുകൊണ്ട് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്ന രീതിയാണുള്ളത്. എന്നാല്‍ ഇത്തരത്തില്‍ ക്യാബിനുകളുണ്ടാക്കുമ്പോള്‍ അത് എത്ര ഉയരത്തില്‍ വയ്ക്കണമെന്നതില്‍ നിയമത്തില്‍ നിര്‍ദ്ദേശമുണ്ടാകും. കമ്പ്യൂട്ടര്‍ സ്ക്രീന്‍ കഫെയ്ക്ക് പൊതുവായുള്ള ഒഴിഞ്ഞസ്ഥലത്തിന് അഭിമുഖമായിരിക്കുകയും വേണം.

യാതൊരു കാരണവശാലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്യാബിനുകള്‍ക്കുള്ളിലിരുന്ന് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 500മീറ്റര്‍ ചുറ്റളവിനുള്ളില്‍ ഇത്തരം സ്ഥാപനങ്ങള്‍ പാടില്ല തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങളും നിയമത്തിലുണ്ടാകും.

പുറമെനിന്ന് കൊണ്ടുവരുന്ന ഉപകരണങ്ങളൊന്നും കഫേകളിലെ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിച്ച പ്രവര്‍ത്തിപ്പിക്കാനും അനുമതിയുണ്ടാകില്ല. നിയമനിര്‍മ്മാണത്തിനായി നിര്‍ദ്ദിഷ്ട നിര്‍ദ്ദേശങ്ങളടങ്ങിയ രേഖ ഇതിനകം തന്നെ പൊലീസ് വകുപ്പ് ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+