ഫഹദിന്റെ കോഴിക്കോട്ടെ വീട്ടില്‍ റെയ്ഡ്
കോഴിക്കോട്: മൈസൂരില്‍ പിടിയിലായ പാകിസ്ഥാന്‍ തീവ്രവാദികളില്‍ ഒരാളായ മുഹമ്മദ് ഫഹദിന്റെ പിതാവിന്റെ കോഴിക്കോട്ടെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ പൊലീസ് റെയ്ഡ് നടത്തി.
കറാച്ചിയിലേക്കു കുടിയേറിയ കോഴിക്കോട് പാലാഴി ഇരിങ്ങല്ലൂര്‍ സ്വദേശി അബ്ദുള്ളക്കോയയുടെ മകനാണ് മുഹമ്മദ് ഫഹദ്. കാപ്പാട് നിന്നും വിവാഹം കഴിച്ചതിനു ശേഷം അവിടെ താമസമാക്കി. എഴുപതുകളില്‍ കറാച്ചിയിലേക്ക് കുടിയേറിയ അബ്ദുള്ളക്കോയ പാക് പൗരത്വം സ്വീകരിക്കുകയും അബ്ദുള്ള ഹായ് എന്നു പേരു മാറ്റുകയും ചെയ്തിരുന്നു.
അബ്ദുള്ളകോയക്ക് പാകിസ്ഥാന്‍കാരിയായ ഭാര്യയിലുണ്ടായ മകനാണ് മുഹമ്മദ് ഫഹദ്. ബോംബ് നിര്‍മാണത്തില്‍ ഇയാള്‍ക്ക് വൈദഗ്ധ്യമുണ്ട്. അനലിറ്റിക്കല്‍ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 45 ദിവസത്തെ വിസയിലാണ് ഇയാള്‍ കോഴിക്കോട്ടെത്തിയത്. കോഴിക്കോട് മാസങ്ങളോളം താമസിച്ചിരുന്നു.












Click it and Unblock the Notifications