പാര്‍ട്ടി വിട്ടവരുടെ സ്ഥാനം കാഴ്ചബംഗ്ലാവില്‍: ചെന്നിത്തല
തൃശൂര്‍: കോണ്‍ഗ്രസ് വിട്ടുപോയവര്‍ക്ക് ചരിത്രത്തില്‍ ഇടം ലഭിക്കില്ലെന്നും കോണ്‍ഗ്രസില്‍ നിന്ന് ലാഭം പറ്റി പിന്നീട് വിട്ടുപോകുന്നവരുടെ സ്ഥാനം കാഴ്ചബംഗ്ലാവിലായിരിക്കുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
ശനിയാഴ്ച തൃശൂരില്‍ ഡിഐസി വിമതരുടെ ലയന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വളരെക്കാലം സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് ഇന്ന് വീണ്ടും കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
പി.ശങ്കരന്‍, വി.ബല്‍റാം, ഡി.സുഗതന്‍, ശോഭനാജോര്‍ജ്, മാലേത്ത് സരളാദേവി തുടങ്ങിയ നേതാക്കളും ആയിരത്തോളം അണികളുമാണ് ഡിഐസി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.












Click it and Unblock the Notifications