Get Updates
Get notified of breaking news, exclusive insights, and must-see stories!

അനിശ്ചിതകാല ബസ് പണിമുടക്ക് : ചര്‍ച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: വാഹനങ്ങളില്‍ സ്പീഡ്ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന സുപ്രിം കോടതി വിധിയ്ക്കെതിരെ ഒക്ടോബര്‍ 30 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ്, ലോറി പണിമുടക്ക് ഒഴിവാക്കാനായി വെള്ളിയാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടു.

ഗതാഗതമന്ത്രി മാത്യു ടി തോമസും സ്വകാര്യ ബസ്, ലോറി ഉടമാ സംഘടനകളുടെ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.

ഒക്ടോബര്‍ 29 അര്‍ദ്ധരാത്രി മുതലാണ് ബസ്, ലോറി ഉടമകള്‍ അനിശ്ചിത കാലത്തേയ്ക്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത് . വിധി നടപ്പാക്കിയില്ലെങ്കില്‍ അത് കോടതി അലക്ഷ്യമാകുമെന്നും പിന്നീട് കോടതി നടപടികള്‍ നേരിടേണ്ടിവരുമെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്.

ഇക്കാര്യം സംബന്ധിച്ച കോടതി വിധി വന്നിട്ട് ഒരു മാസമായിട്ടും ഇക്കാര്യത്തില്‍ ശരിയായ രീതിയില്‍ ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നാണ് ബസ്, ലോറി ഉടമകളുടെ ആരോപണം.

കോടതിവിധിയെത്തുടര്‍ന്ന് ഒക്ടോബര്‍ 15 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ബസ് സമരം അവസാന നിമിഷത്തില്‍ പിന്‍വലിക്കുകയാണുണ്ടായത്. 29ന് തുടങ്ങുന്ന പണിമുടക്കില്‍ സംസ്ഥാനത്തെ മൂന്നു പ്രമുഖ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന് കേരളത്തിന് മാത്രമാണ് സുപ്രിംകോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ വിധിയില്‍ നിരവധി അഭിപ്രായഭിന്നതകള്‍ നിയമ വിദഗ്ദര്‍ക്കിടിയില്‍ത്തന്നെ നിലനില്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+