തിരുവനന്തപുരത്തേയ്ക്ക് എയര്‍ അറേബ്യ സര്‍വീസ്
ദുബയ്: മധ്യേഷ്യയിലും വടക്കേ ആഫ്രിക്കയിലും സര്‍വ്വീസ് നടത്തുന്ന എയര്‍ അറേബ്യ ചെന്നൈയിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നു.
പുതിയ സര്‍വ്വീസുകളിലൂടെ ഈ മേഖലയില്‍ നിന്നും ചെന്നൈയിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും യാത്രാചെയ്യാന്‍ ജനങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടിന് ചെറിയ പരിഹാരം നല്‍കാന്‍ സാധിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് എയര്‍ അറേബ്യയുടെ സിഇഒ ആദേല്‍ അലി പറഞ്ഞു.
ചെന്നൈയ്ക്കുള്ള ആദ്യ വിമാന സര്‍വ്വീസ് നവംബര്‍ രണ്ടിന് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. അതിന് ശേഷം നവംബര്‍ അഞ്ചിനായിരിയ്ക്കും തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യസര്‍വ്വീസ് ആരംഭിക്കുക.
ഇന്ത്യയില്‍ മുംബൈ, ജയ്പൂര്‍, കൊച്ചി, നാഗ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് എയര്‍ സഹാറയ്ക്ക് ഇപ്പോള്‍ വിമാനങ്ങളുണ്ട്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേയ്ക്ക് താമസിയാതെ സര്‍വ്വീസ് ആരംഭിക്കുമെന്ന് അലി അറിയിച്ചു.












Click it and Unblock the Notifications