ആഞ്ജലീന ഇന്ത്യയില്‍ നിന്നും കുഞ്ഞിനെ ദത്തെടുക്കുന്നു
ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജൂലി ഇന്ത്യയില്‍ നിന്നും ഒരു കുഞ്ഞിനെ ദത്തെടുക്കുന്നു.
ആഞ്ജലീനയുടെ ഭര്‍ത്താവ് ബ്രാഡ് പിറ്റ് ഒരു കുഞ്ഞിനെ ദത്തെടുക്കാനായി ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ക്രിസ്മസോടെ താരദമ്പതികള്‍ കുഞ്ഞിനെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ മാസം ഇരുവരും അനാഥാലയം സന്ദര്‍ശിച്ചിരുന്നുവെന്ന് അറിയുന്നു.
രണ്ടു കുട്ടികളെ നേരത്തെ ആഞ്ജലീന ദത്തെടുത്തിരുന്നു. 2002ല്‍ കമ്പോഡിയയില്‍ നിന്നും ദത്തെടുത്ത കുട്ടിക്ക് ഇപ്പോള്‍ അഞ്ച് വയസുണ്ട്. കഴിഞ്ഞ വര്‍ഷം ഈജിപ്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെയും ആഞ്ജലീന ദത്തെടുത്തിരുന്നു.












Click it and Unblock the Notifications