Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഷിംഗ്ടണില്‍ കേരളപ്പിറവി ആഘോഷം

വാഷിംഗ്ടണ്‍: കേരളപ്പിറവിയുടെ അമ്പതാം വാര്‍ഷകം വാഷിംഗ്ടണിലെ മലയാളികള്‍ വിപുലമയായി ആഘോഷിക്കുന്നു. നവംബര്‍ ഒന്നിന് 13 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കാര്‍ണിവല്‍ സംഘടിപ്പിച്ചുകൊണ്ടാണ് കേരള സംസ്ഥാന രൂപീകരണത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ ഇവര്‍ പങ്കുചേരുന്നത്.

മെരിലാന്റിലെ ഡിസ്കവറി സെന്റര്‍-മെരിലാന്റ് സോക്രിപ്ലക്സില്‍ കേരള മേള എന്നപേരിലാണ് പരിപാടി നടക്കുക. വാഷിംഗ്ടണ്‍-ബാല്‍ടിമോര്‍ മെട്രോപൊളിറ്റണ്‍ ഭാഗത്തെ താമസക്കാരായ മലയാളികളും ഗ്രേറ്റര്‍ വാഷിംഗ്ടണിലെ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍സ് കേരള അസോസിയേഷനും സംയുക്തമായാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

തനത് കലകളും ഭക്ഷണരീതികളും ഒക്കെയുള്‍പ്പെടുത്തിക്കൊണ്ട് തീര്‍ത്തും കേരളാന്തരീക്ഷമൊരുക്കിക്കൊണ്ടാണ് കാര്‍ണിവല്‍ സംവിധാനം ചെയ്തിരിക്കുന്നത്.

തനതുകലാരൂപങ്ങളായ കഥകളി, തിരുവാതിര, മോഹിനിയാട്ടം, ഒപ്പന, മാര്‍ഗം കളി തുടങ്ങിയവയ്ക്കൊപ്പം പ്രമുഖ ഗായികരായ കെ.എസ്.ചിത്രയും ജി.വേണുഗോപാലും ചേര്‍ന്നൊരുക്കുന്ന സംഗീത വിരുന്നും ഡാന്‍ നൈനാന്റെ കോമഡി ഷോയും പരിപാടികളിലെ മുഖ്യ ആകര്‍ഷണങ്ങളാണ്.

ഇതുകൂടാതെ കേരളത്തിലെ സാമ്പത്തിക വികസനം എന്നപേരില്‍ ഒരു സെമിനാറും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെയും തനത് സവിശേഷതകളെയും കൂടുതല്‍ പരിചിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

ഇതിനൊപ്പം തന്നെ വിദ്യാഭ്യാസം, ആയുര്‍വേദ ചികിത്സ തുടങ്ങിയ രംഗങ്ങളില്‍ കേരളം നേടിയ വളര്‍ച്ചയെപ്പറ്റി മനസ്സിലാക്കാനുള്ള അവസരവും കാര്‍ണിവലില്‍ സജ്ജീകരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+