ജവാന്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി
ജമ്മു: ജമ്മു കശ്മീരിലെ ഉധം പൂര്‍ ജില്ലയില്‍ ഒരു കരസേനാ ജവാന്‍ സഹപ്രവര്‍ത്തനെ വെടിവച്ചുകൊന്നു. മറ്റൊരാളെ പരിക്കേല്പിച്ചു.
കരസേനാ ആസ്ഥാനത്ത് ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സത്യംകുമാര്‍ എന്ന സിഗ്നല്‍മാനാണ് സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിവയച്ചത്. വെടികൊണ്ട ഗാര്‍ഡ് കമാന്റര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മറ്റൊരു സിഗ്നല്‍മാന് പരിക്കേറ്റു.
സഹപ്രവര്‍ത്തരുമായുണ്ടായ തര്‍ക്കമാമ് സത്യംകുമാറിനെ ഈ ചെയ്തിക്കു പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
കഴിഞ്ഞ എട്ടു ദിവസത്തിനിടയില്‍ ജമ്മു കശ്മീരില്‍ ആര്‍മി ജവാന്‍മാര്‍ ഇത്തരം പ്രവൃത്തിക്കു മുതിരുന്ന നാലാമത്ത സംഭവമാണിത്. കഴിഞ്ഞ ഒക്ടോബര്‍ 21ന് ഒരു ജവാന്‍ മൂന്ന് സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നിരുന്നു.












Click it and Unblock the Notifications