Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തി

കൊച്ചി: പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വധഭീഷണിയുമായി ഇ-മെയില്‍ അയച്ച അക്ബര്‍ രാജ് കഴിഞ്ഞ കുറെ ദിവസമായി മാനസികനില തെറ്റിയതു പോലെയാണ് പെരുമാറായിരുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

പിറവത്തിനടത്തുള്ള ഒരു പെണ്‍കുട്ടിയെ ചാറ്റിംഗിലൂടെ പരിചയപ്പെട്ടതിനു ശേഷം അവര്‍ സ്നേഹബന്ധത്തിലായി. ആ ബന്ധം തകര്‍ന്നതോടെയാണ് അക്ബര്‍ നിരാശനായി കാണപ്പെട്ടത്. ഷെയറുകളെടുത്ത് വന്‍തുക നഷ്ടം വന്നിരുന്നു. ഇതിനടിയിലാണ് പെണ്‍കുട്ടി കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടത്. അക്ബര്‍ രാജിന്റെ പിതാവ് സെയ്ദലവി ഈ പണം പലപ്പോഴായി തിരികെ നല്‍കി.

അക്ബറിന്റെ കുടുംബം കുളം തോണ്ടുമെന്ന് പെണ്‍കുട്ടിയുടം വീട്ടുകാരും ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ഇവര്‍ പരസ്പരം ഭീഷണിപ്പെടുത്തുന്ന ഇമെയിലുകള്‍ അയച്ചിരുന്നു. പെണ്‍കുട്ടി അയച്ച ഭീഷണി ഇ-മെയില്‍ തൃക്കാക്കര പൊലീസ് സ്റേഷനില്‍ കാണിച്ചിരുന്നതാണ്. പല തവണ തൃക്കാക്കര പൊലീസ് സ്റേഷനില്‍ വച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നിരുന്നു.

മാനസികനില തകരാറിലായ അക്ബറിനെ കൊച്ചിയിലെ ഒരു മനോരോഗ വിദഗ്ധനെ കാണിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+