ഇന്ന് അര്‍ധരാത്രി മുതല്‍ ബസ്,ലോറി പണിമുടക്ക്
കോഴിക്കോട്: ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്തെ ചരക്കുലോറികളും സ്വകാര്യബസുകളും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
നവംബര്‍ 20ന് മുമ്പായി സംസ്ഥാനത്തെ ബസുകളിലും ലോറികളിലും സ്പീഡ്ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന സുപ്രിം കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
സമരവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി വിളിച്ച ചര്‍ച്ച പ്രഹസനമായിരുന്നുവെന്ന് ബസ്, ലോറി ഉടമാ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. നിയമനിര്‍മാണവും ഓര്‍ഡിനന്‍സും കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതിനു ശേഷം അതില്‍ നിന്നു മാറി ചര്‍ച്ചയില്‍ സഹകരണം അഭ്യര്‍ത്ഥിക്കുകയാണ് മന്ത്രി ചെയ്തത്. ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതു വരെ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമില്ലെന്ന് പ്രഖ്യാപിക്കുകയാണെങ്കില്‍ സമരം പിന്‍വലിക്കാമെന്ന് അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications