സൈബര്‍ കഫേകളെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്
തിരുവനന്തപുരം: സംസ്ഥാനത്തെ സൈബര്‍ കഫേകളെ നിയന്ത്രിക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചു.
ഞായറാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്ക് ഇ മെയില്‍ വധഭീഷണി അയച്ച കേസ് സംബന്ധിച്ച വിവരം വെളിപ്പെടുത്താനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഡിജിപിയും പങ്കെടുത്തു.
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും. ഈ നിയന്ത്രണം ഉടന്‍ നിലവില്‍ വരേണ്ടതുണ്ടെന്നതിനാലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
സംസ്ഥാനത്ത് അടുത്തിടെ ഒരു മത വിഭാഗത്തില്‍ പെട്ട ചുരുക്കം ചിലര്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു മത വിഭാഗത്തെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. അതേ സമയംഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ സമൂഹം ഒറ്റക്കെട്ടായി തന്നെ എതിര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications