Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ-മെയില്‍ ഭീഷണി: അക്ബര്‍രാജ് അറസ്റില്‍

കൊച്ചി: പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും വധിക്കുമെന്ന് ഇ-മെയില്‍ സന്ദേശം അയച്ച കേസില്‍ ചേര്‍ത്തല സ്വദേശി അക്ബര്‍ രാജിനെ പൊലീസ് അറസ്റ് ചെയ്തു.

ശനിയാഴ്ച അക്ബര്‍ അലിയെ പൊലീസ് കസ്റഡിയിലെടുത്തതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെയാണ് അറസ്റ് പൊലീസ് സ്ഥിരീകരിച്ചത്.

അക്ബര്‍ രാജിനെ ഞായറാഴ്ച ഉച്ചയോടെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അക്ബര്‍ രാജിന്റെ സഹായിയേയും പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ അറസ്റ് ചെയ്തോ എന്ന് പൊലീസ് അറിയിച്ചിട്ടില്ല.

ഇയാളുടെ പ്രണയാഭ്യര്‍ത്ഥന ഒരു യുവതി നിരസിച്ചതിലുള്ള പ്രതികാരമായാണ് ഇ-മെയില്‍ സന്ദേശം അയച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഈ യുവതിയുടെ പേരില്‍ ഇ-മെയില്‍ വിലാസമുണ്ടാക്കി സന്ദേശമയക്കുയയായിരുന്നു.

എറണാകുളം സെന്റ് തെരേസാസ് കോളേജിനടുത്തുള്ള ഒരു സോഫ്റ്റ്വെയര്‍ സ്ഥാപനത്തിലാണ് അക്ബര്‍ രാജ് ജോലിചെയ്യുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടര മണിക്കും നാലുമണിക്കും ഇടയിലുള്ള സമയത്താണ് ഇയാള്‍ ഇ- മെയില്‍ സന്ദേശമയച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+