പീഡനം: മലയാളി സ്ത്രീകള്‍ രക്ഷപ്പെട്ടു
ദുബായി: ഷാര്‍ജയില്‍ വേശ്യാവൃത്തിക്കു നിര്‍ബന്ധിക്കപ്പെട്ട രണ്ട് മലയാളി സ്ത്രീകള്‍ ഏജന്റുമാരുടെ കൈകളില്‍ നിന്ന് രക്ഷപ്പെട്ടു.
മുപ്പത്തൊന്നും മുപ്പത്തിരണ്ടും പ്രായമുള്ള സ്ത്രീകളെ ഒരു ഫ്ലാറ്റില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട ഇരുവരെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് കൊണ്ടുവന്നു.
ക്ലീനര്‍മാരായി ജോലി നല്‍കാമെന്ന് പറഞ്ഞ് കേരളത്തിലെ ഒരു ഏജന്റാണ് ഇരുവരെയും സപ്തംബര്‍ 10ന് യുഎഇയില്‍ കൊണ്ടുവന്നത്. യുഎഇയില്‍ എത്തിയതിനു ശേഷം ഇരുവരും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കപ്പെട്ടു. സ്ത്രീകളിലൊരാളുടെ അച്ഛന്‍ മരിച്ചപ്പോള്‍ നാട്ടിലേക്ക് പോകാന്‍ ഏജന്റുമാര്‍ വിസമ്മതിച്ചു. വേശ്യാവൃത്തി നടത്താന്‍ ഇനി തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ ഫ്ലാറ്റില്‍ പൂട്ടിയിടുകയായിരുന്നുവെന്ന് സ്ത്രീകള്‍ പറഞ്ഞു.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭക്ഷണം നല്‍കാതിരുന്നതോടെ ഇരുവരും അവിടെ നിന്ന് രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ക്കായി നോര്‍ക്കയുമായും കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.മാത്യൂസ് പറഞ്ഞു.












Click it and Unblock the Notifications