ബോംബെ ഓഹരി സൂചിക 13,024
മുംബൈ: ഉച്ചയോടെ 13,000 കടന്ന ബോംബെ ഓഹരി സൂചിക 13,024.26 ലാണ് ഒക്ടോബര്‍ 30 തിങ്കളാഴ്ച അവസാനിച്ചത്. ഉച്ചയോടെ 13,000 പോയന്റ് കടന്നെങ്കിലും പിന്നീട് സൂചിക താണു. എന്നാല്‍ രണ്ടര മണിയ്ക്ക് ശേഷം വീണ്ടും വിപണി ഉണര്‍ന്നു.
വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് 117.45 പോയന്റാണ് (0.9 പെര്‍സെന്റ്) സൂചിക ഉയര്‍ന്നത്. 135 ദിവസം കൊണ്ടാണ് സൂചിക 12,000 ല്‍ നിന്നം 13,000 ല്‍ എത്തിയത്.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റി 30 ശതമാനം കൂടി.
ബോംബെ ഓഹരി സൂചിക 13,000 കടന്നു
1.15 പി. എം
മുംബൈ: ബോംബെ ഓഹരി സൂചിക സര്‍വകാല റിക്കോഡ് ഭേദിച്ച് 13,000 കടന്നു. രാവിലെ കച്ചവടത്തിന്റെ തുടക്കത്തില്‍ താഴോട്ട് പോയ സൂചിക ഉച്ചയോടെയാണ് 13,000 പോയന്റ് കടന്ന് 13,002.86 വരെ എത്തിയത്.
വിദേശ പണമിടപാട് സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരി വാങ്ങിയതാണ് ഈ കയറ്റത്തിന് കാരണമായത്. വൈകാതെ സൂചിക 13,200 പോയന്റിലെത്തുമെന്നാണ് വിപണി പഠിയ്ക്കുന്നവരുടെ പ്രവചനം.
മറ്റ് ഏഷ്യന്‍ വിപണികളേക്കാള്‍ മികച്ച പ്രകടനമായിരുന്നു ദലാല്‍ സ്ട്രീറ്റില്‍ ഉണ്ടായത്. മറ്റ് ഏഷ്യന്‍ വിപണികളൊക്കെ താഴോട്ടായിരുന്നു.
വെള്ളിയാഴ്ച 12,900 ന് താഴെ അവസാനിച്ച വിപണി 102 ലേറെ പോയന്റ് ഉയര്‍ന്നാണ് ഉച്ചയോടെ 13008 വരെ എത്തിയത്. 2006 ഏപ്രില്‍ 20 നായിരുന്നു സെന്‍സെക്സ് 12,000 പോയന്റ് കടന്നത്.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി ഈ സമയത്ത് 17 പോയന്റ് കയറി 3758 ല്‍ എത്തി.
ഓഹരി സൂചിക 1,000 പോയന്റില്‍ നിന്ന് 13,000 വരെ എത്തിയതിന്റെ വിവരങ്ങള്‍
1,000 പോയന്റ് - 25 ജൂലൈ 1990
2,000 പോയന്റ് - 15 ജനുവരി 1992
3,000 പോയന്റ് - 29 ഫെബ്രുവരി 1992
4,000 പോയന്റ് - 30 മാര്‍ച്ച് 1992
5,000 പോയന്റ് - 08 ഓക്ടോബര്‍ 1999
6,000 പോയന്റ് - 11 ഫെബ്രുവരി 2000
7,000 പോയന്റ് - 20 ജൂണ്‍ 2005
8,000 പോയന്റ് - 08 സെപ്തംബര്‍ 2005
9,000 പോയന്റ് - 28 നവംബര്‍ 2005
10,000 പോയന്റ് - 07 ഫെബ്രുവരി 2006
11,000 പോയന്റ് - 27 മാര്‍ച്ച് 2006
12,000 പോയന്റ് - 20 ഏപ്രില്‍ 2006
13,000 പോയന്റ് - 30 ഒക്ടോബര്‍ 2006












Click it and Unblock the Notifications