ഐശ്വര്യയും അഭിഷേകും 2007 ഫെബ്രുവരില്‍ വിവാഹിതരാകും
ബാംഗ്ലൂര്‍: ആരാധകരുടെ ആകാംഷയ്ക്കും സിനിമാരംഗത്തെ ഗോസിപ്പുകള്‍ക്കും വിരാമമിട്ടുകൊണ്ട് ഇന്ത്യന്‍ സുന്ദരി ഐശ്വര്യയും ഹിന്ദിതാരം അഭിഷേക് ബച്ചനും വിവാഹിതരാകുന്നു.
2007 ഫെബ്രുവരിയില്‍ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബച്ചന്‍ കുടുംബത്തിലെ ജോത്സ്യന്‍ ചന്ദ്രശേഖര്‍ സ്വാമിയാണ് വിവാഹം 2007ല്‍ നടക്കുമെന്ന് അറിയിച്ചത്.
നവംബര്‍ 1ന് തന്റെ ജന്മദിനത്തില്‍ ഐശ്വര്യതന്നെ വിവാഹ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കും. ഐശ്വര്യയുടെ ജാതകവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുള്ളതുകൊണ്ടാണത്രേ വിവാഹം 2006ല്‍ നടത്താത്തത്.
എട്ട് എന്നസംഖ്യ ഐശ്വര്യയ്ക്ക് ഐശ്വര്യ ദായകമല്ല. 2006ന്റെ അക്കങ്ങള്‍ തമ്മില്‍ കൂട്ടുമ്പോള്‍ 8 വരുന്നതുകൊണ്ട് ഈ വര്‍ഷം വിവാഹം വേണ്ടെന്നുവെയ്ക്കുകയായിരുന്നു. 2007ലെ അക്കങ്ങള്‍ കൂട്ടിക്കിട്ടുന്ന 9 എന്ന അക്കമാണെങ്കില്‍ ആഷിനെ സംബന്ധിച്ച് ഭാഗ്യനമ്പറാണത്രേ.
ഐശ്വര്യുയുടെ രാശിയും(ധനു) അഭിഷേകിന്റെ രാശിയും(കുംഭം) തമ്മില്‍ ചില പൊരുത്തക്കേടുകളുണ്ടെന്നും ഒക്ടോബര്‍ 27ന് ഗ്രഹനിലകളില്‍ മാറ്റം വരുന്നതോടുകൂടി മാത്രമേ വിവാഹം പാടുള്ളു എന്നതുകൊണ്ടും കൂടിയാണ് വിവാഹം 2007ലേയ്ക് മാറ്റിയതെന്നും ജോത്സ്യന്‍ പറഞ്ഞു.












Click it and Unblock the Notifications