ദില്ലിയില്‍ പ്രതിഷേധ സമരം അക്രമാസക്തമായി
ദില്ലി: പാര്‍പ്പിട മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍ മുദ്രവെയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപാരികള്‍ നടത്തിയ പ്രതിഷേധസമരം അക്രമാസക്തമായി.
ദില്ലി നിയമസഭയ്ക്കു മുന്നില്‍ നടത്തിയ പ്രതിഷേധ സമരത്തിലാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് സമരക്കാര്‍ക്കുനേരെ നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ വ്യാപാരികള്‍ക്കു പരുക്കേറ്റു.
രണ്ടുതവ പൊലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ച സമരക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് വലയം ഭേദിച്ചവരെ അറസ്റുചെയ്തിട്ടുണ്ട്.
ദില്ലിയിലെ അനധികൃത വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപാരികള്‍ മൂന്നുദിവസത്തെ ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്. ബന്ദിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications