അക്ബര്‍ രാജിനെ പൊലീസ് കസ്റഡിയില്‍ വിട്ടു
കൊച്ചി: ഇ-മെയില്‍ വധഭീഷണിക്കേസ് പ്രതി അക്ബര്‍രാജിനെ പൊലീസ് കസ്റഡിയില്‍ വിട്ടു.
എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് അക്ബറിനെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്.
നവംബര്‍ മൂന്ന് വരെയാണ് അക്ബറിനെ പൊലീസ് കസ്റഡിയില്‍ വിട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും ഇയാളെ പൊലീസ് കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് കോടതി നടപടി.
അക്ബര്‍ രാജിന് തീവ്രവാദികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications