Get Updates
Get notified of breaking news, exclusive insights, and must-see stories!

അനിശ്ചിതകാല ബസ് , ലോറി പണിമുടക്ക് തുടങ്ങി

തിരുവന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്, ലോറി ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ചു.

വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന സുപ്രിം കോടതി നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ചാണ് വാഹന ഉടമകള്‍ അനിശ്ചിത കാല സമരത്തിന് ആഹ്വാനം നല്‍കിയത്.

സുപ്രിംകോടതി നിര്‍ദ്ദേശത്തിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതെന്നുമുതലെന്നുണ്ടാവുമെന്നതില്‍ വ്യക്തതയില്ലെന്ന് ഉടമകള്‍ ആരോപിച്ചിരുന്നു.

ഓര്‍ഡിനന്‍സ് ഇറക്കിയശേഷം മാത്രമേ സമരത്തില്‍ നിന്നും പിന്മാറുകയുള്ളുവെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

കോടതി വിധി വന്ന് ഒരുമാസത്തിലേറെയായിട്ടും ഇക്കാര്യത്തില്‍ വേണ്ടവിധത്തില്‍ തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥകാണിച്ചിരിക്കുകയാണ്.

മാത്രമല്ല വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടില്ലെന്നകാരണത്താല്‍ സംസ്ഥാനത്തെ ഇരുപതിനായിരത്തിലധികം വാഹനങ്ങള്‍ രജിസ്ട്രേഷന്‍ നല്‍കുന്നതും തടഞ്ഞ് വെച്ചിരിക്കുകയാണ്.

വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന് സുപ്രിം കോടതി കേരളത്തോട് മാത്രമാണ് കര്‍ശനമായി നിര്‍ദ്ദേശിച്ചിരിക്കുനത്. മറ്റ് സംസ്ഥനങ്ങള്‍ക്ക് ഇത്തരത്തില്‍ നരിദ്ദേശം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ ഇപ്പോഴും നിയമപരമായ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

മുപ്പതിനായിരത്തിലധികം സ്വകാര്യബസ്സുകളും നൂറിലേറെ ലോറികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരം ആരംഭിച്ച പഞ്ചാത്തലത്തില്‍ ഗതാഗതവകുപ്പ് കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+