ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിലെ വനംമന്ത്രിമാര്‍ യോഗം ചേരുന്നു
തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ വനം,വന്യജീവി സമ്പത്തിനെക്കുറിച്ചുള്ള പൊതു താല്പര്യങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വനം മന്ത്രിമാര്‍ യോഗം ചേരുന്നു.
നവംബര്‍ മൂന്ന്, നാല് തിയ്യതികളിലായി തിരുവനന്തപുരത്താണ് യോഗം നടക്കുകയെന്ന് സംസ്ഥാന വനം മന്ത്രി ബിനോയ് വിശ്വം അറിയിച്ചു.
തമിഴ്നാട് വനം മന്ത്രി എല്‍. ശെല്‍വരാജ്, ആന്ധ്ര പ്രദേശ് മന്ത്രി വിജയരാമ റാവു, കര്‍ണ്ണാടക മന്ത്രി സി.ചെന്നിഗപ്പ, പോണ്ടിച്ചരി വനം മന്ത്രി വി.വൈത്തലിംഗം എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.
പറമ്പിക്കുളം, ചിന്നാര്‍, ആനമല മേഖലയില്‍ ടൈഗര്‍ റിസര്‍വായി പ്രഖ്യാപിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ആവശ്യം, കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളുടെയും അതിര്‍ത്തികള്‍ ചേരുന്നിടത്ത് സ്ഥിതിചെയ്യുന്ന കാട്ടാന സങ്കേതങ്ങളുടെ സംരക്ഷണത്തിനായുള്ള പദ്ധതി എന്നിവ യോഗത്തില്‍ മുന്നോട്ടുവെയ്ക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്ര പരിസ്ഥിതി,വനം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും












Click it and Unblock the Notifications