Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനസികരോഗാശുപത്രിയില്‍ വിജിലന്‍സ് റെയ്ഡ്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യാശുപത്രിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയഡ് നടത്തുന്നു.

ആശുപത്രിയിലേയ്ക്കുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും ഭക്ഷ്യവസ്തുക്കള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന് വിരുദ്ധമായി സ്വകാര്യ ഏജന്‍സികളില്‍ നിന്നും വസ്തുക്കള്‍ വാങ്ങുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആശുപത്രിയിലേയ്ക്കുള്ള ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുന്നതില്‍ അഴിമതിയുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.

ആരില്‍ നിന്നുമാണ് ഭക്ഷ്യ സാധനങ്ങള്‍ വാങ്ങുന്നതെന്നും അവയുടെ ഗുണനിലവാരം വില എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.

വില പെരുപ്പിച്ച് കാണിച്ചാണ് ഇവിടത്തെ സാധനങ്ങള്‍ വാങ്ങുന്നതെന്ന് ഇവിടത്തെ ഒരു ജീവനക്കാരനെതിരെയും പരാതിയുണ്ടായിരുന്നു.

സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും വാങ്ങിയിട്ടുള്ള സാധനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+