Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക പീഡനം:ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കിടയാക്കിയ അടിമാലിയിലെ ലൈംഗിക പീഡനക്കേസില്‍ ടിവി സീരിയല്‍ രംഗത്തെ ചില ഉന്നത വ്യക്തികള്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്.

പീഡനത്തിരയായ സന്ധ്യ ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് സീരിയല്‍ മേഖലയുമായി ബന്ധമുള്ള നാല് യുവാക്കള്‍ സന്ധ്യയുടെ വീട്ടില്‍ എത്തിയിരുന്നുവെന്നും പറയപ്പെടുന്നു.

ഞായറാഴ്ചയാണ് അടിമാലി മുനിയറ സ്വദേശിയായ സന്ധ്യ ആത്മഹത്യചെയ്തത്. ഇതിന് ഏതാനും ദിവസം മുമ്പ് ഒരു സീരിയലില്‍ അഭിനയിച്ചാല്‍ അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനവുമായി ചില ഇടനിലക്കാര്‍ സന്ധ്യയെക്കാണാനെത്തിയിരുന്നതായി പെണ്‍കുട്ടിയുടെ ബന്ധു വ്യക്തമാക്കിയിട്ടുണ്ട്.

പീഡനത്തിനിരയാക്കപ്പെട്ടശേഷം സന്ധ്യ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. സന്ധ്യയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്മോര്‍ട്ടം നടത്തിയശേഷം സംസ്കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്.

ഇതിനിടയില്‍ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടുകൊടുത്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.

ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാന്‍ തീരുമാനമായത്. ഞായറാഴ്ച രാവിലെയാണ് പീഡനത്തിനിരയായ സന്ധ്യയെന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+