തമിഴ്നാട്ടില്‍ ഓട്ടോയില്‍ തീവണ്ടിയിടിച്ച് 17 മരണം
കാഞ്ചീപുരം: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പുതുപ്പക്കത്ത് ഓട്ടോറിക്ഷയില്‍ തീവണ്ടിയിടിച്ച് 17പേര്‍ മരിച്ചു.ഇതില്‍ 14പേരും സ്ത്രീകളാണ്.
കാവല്‍ക്കാരനില്ലാത്ത ലവല്‍ക്രോസില്‍വെച്ചാണ് അപകടമുണ്ടായത്. ചെന്നൈയില്‍ നിന്നും വരുകയായിരുന്ന തിരുമാള്‍ എക്സ്പ്രസാണ് ഓട്ടോയില്‍ ഇടിച്ചത്.
ഇടിച്ച ഒട്ടോയെ അമ്പത് മീറ്ററോളം ദൂരത്തേയ്ക്ക് ട്രയന്‍ വലിച്ചുകൊണ്ടുപോയി. പതിനാറുപേര്‍ മരിച്ചുവെന്നാണ് പ്രാഥമിക വിവരമെങ്കിലും മരണസംഖ്യയെക്കുറിച്ച് ആശക്കുഴപ്പംനിലനില്‍ക്കുന്നുണ്ട്.
മരിച്ചവരെല്ലാം ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവരാണ്. ശരീരങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ചിന്നിച്ചിതറിയിട്ടുണ്ട്.












Click it and Unblock the Notifications