രാജസ്ഥാനില്‍ വ്രതമെടുത്ത് സ്ത്രീ ജീവനൊടുക്കി
ജെയ്പൂര്‍: ജൈനമത വിശ്വാസപ്രകാരമുള്ള സന്താര വ്രതം സ്വീകരിച്ച് രാജസ്ഥാനില്‍ ഒരു സ്ത്രീകൂടി മരണം വരിച്ചു.
തൊണ്ണൂറ്റിമൂന്നുകാരിയായ കേലാ ദേവിയാണ് അറുപത് ദിവസം നീണ്ട നിരാഹാര വ്രതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മരിച്ചത്.
ഇഹലോകത്തുള്ള തന്റെ കര്‍മ്മങ്ങളെല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞെങ്കില്‍ മരണത്തെ സ്വീകരിക്കുന്നതിനായി സ്വന്തം ശരീരത്തെ ശുദ്ധീകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സന്താര വ്രതം ജൈനമതവിശ്വാസികള്‍ സ്വീകരിക്കുന്നത്.
മരണം വരെ നിരാഹാരം തുടരുകയെന്നതാണ് ഈ വ്രതത്തിന്റെ പ്രധാന പ്രത്യേകത. എന്നാല്‍ സന്താര അനുഷ്ഠിച്ച് മരിക്കുന്നവരുടെ എണ്ണം രാജസ്ഥാനില്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇത് ആത്മഹത്യയായി അംഗീകരിച്ച് ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥന്‍ ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതുവരെ ഇത്തരം നാല് മരണങ്ങളാണ് രാജസ്ഥാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.












Click it and Unblock the Notifications