റിസര്‍വ് ബാങ്ക് റെപ്പോ നിരക്ക് ഉയര്‍ത്തി
മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റെപ്പോ നിരക്കില്‍ 0.25 ശതമാനം വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ഏഴ് ശതമാനത്തില്‍ നിന്നും 7.25 ശതമാനമായാണ് റിപ്പോ നിരക്ക് ഉയര്‍ത്തിയത്.
ബാങ്ക് റേറ്റും ക്യാഷ് റിസര്‍വ് റേഷ്യോയും ഉയര്‍ത്തിയിട്ടില്ല. ബാങ്ക് റേറ്റ് ആറ് ശതമാനമായും ക്യാഷ് റിസര്‍വ് റേഷ്യോ അഞ്ച് ശതമാനമായും തുടരും.
ഈ വര്‍ദ്ധന ബാങ്കുകള്‍ക്ക് താങ്ങാവുന്നതാണെന്നതിനാല്‍ വായ്പാ നിരക്കും നിക്ഷേപ നിരക്കും കൂടാന്‍ സാധ്യഥയില്ലെന്ന് കര്‍ണാടക ബാങ്ക് ചെയര്‍മാന്‍ അനന്തകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications